ഹരിപ്പാട് : ചേപ്പാട് ഗ്രാമപഞ്ചായത്തിൻെയും മുട്ടം സ്വാന്തനം ചാരിറ്റബിൾ സൊസൈറ്റിയുടെയും നേതൃത്വത്തിൽ വസഥം പകൽവീട്ടിൽ കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ ആരംഭിച്ചു . ചേപ്പാട് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സമിതി ചെയർമാൻ കെ വിശ്വപ്രസാദിൻെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ് ഉദ്ഘടാനം ചെയ്തു . പഞ്ചായത്ത് അംഗം കൃഷ്ണകുമാർ , ജി സനാജി ഏവൂർ , വിനോബ് എന്നിവർ സംസാരിച്ചു .