

വിശപ്പുരഹിത ഹരിപ്പാട് പദ്ധതി കഴിഞ്ഞ ഭരണസമിതി ലക്ഷ്യമിട്ടതാണ്. നഗരത്തിൽ ആരും വിശന്നിരിക്കരുതെന്ന വലിയ ലക്ഷ്യമാണു മുന്നിൽക്കണ്ടത്. എന്നാൽ കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഇത് ഉദ്ദേശിച്ച രീതിയിൽ നടപ്പാക്കാൻ കഴിഞ്ഞില്ല. ഈ പദ്ധതി വിപുലമായി പ്രാവർത്തികമാക്കാനാണ് ശ്രമിക്കുന്നത്.
നഗരമധ്യത്തിലൂടെ ഒഴുകുന്ന പിള്ളത്തോട് ശുചീകരണവും ഉടൻ തന്നെ സാധ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
നഗരസഭ ഏറ്റെടുത്ത റോഡുകൾ എല്ലാം ഗതാഗത യോഗ്യമാക്കുകയെന്നതും ലക്ഷ്യമാണു. നഗരസഭാ ശ്മശാനം നവീകരിക്കും.
ചെറുകിട പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ വനിതകൾക്ക് തൊഴിൽ ഉറപ്പാക്കും . സ്കൂളുകളിലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും.കാർഷിക മേഖലയിൽ തൊഴിലും വരുമാനവും ഉയർത്താൻ പദ്ധതി നടപ്പാക്കും .നെൽപ്പുരകടവ് ടൂറിസം പദ്ധതി യാഥാർഥ്യമാക്കാൻ ശ്രമിക്കും .സ്വകാര്യ ബസ് സ്റ്റാൻഡ് ഇല്ലാത്ത ഏക നഗരമാണ് ഹരിപ്പാട് .ഈ കുറവ് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തും.ബസ് സ്റ്റേഷനൊപ്പം ഷോപ്പിംഗ് കോംപ്ലക്സ് ,മാർക്കറ്റ് എന്നിവ സ്ഥാപിക്കും .
ഈ പദ്ധതികൾ സമയ ബന്ധിതമായി നടപ്പാക്കാനാണ് പുതിയ ഭരണ സമിതിയുടെ തീരുമാനം.