ആലപ്പുഴ ജില്ലയിലെ പ്രധാന നിയമസഭാ മണ്ഡലമാണ് ഹരിപ്പാട് .പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിയമസഭാ മണ്ഡലമാണിത് .കാർത്തികപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന ആറാട്ടുപുഴ,ചേപ്പാട്,ചെറുതന , ചിങ്ങോലി ,ഹരിപ്പാട് ,കാർത്തികപ്പള്ളി ,കരുവാറ്റ, കുമാരപുരം,മുതുകുളം,പള്ളിപ്പാട് ,തൃക്കുന്നപ്പുഴ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് ഹരിപ്പാട് നിയോജക മണ്ഡലം.കോൺഗ്രസ്സിന് വ്യക്തമായ ആധിപത്യമുള്ള മണ്ഡലമാണിത് .2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഫിനുവേണ്ടി രമേശ് ചെന്നിത്തലയും LDF ന് വേണ്ടി സജി ലാലും ബിജെപി ക്ക് വേണ്ടി കെ. സോമനും മത്സരിക്കുന്നു .